തിരുവനന്തപുരം: കേന്ദ്രം നിര്‍ദേശിച്ച 150 ജില്ലകളിലേക്കുള്ള ലോക്ക്ഡൗണ്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പകരം കടുത്ത നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക എന്നും സര്‍ക്കാര്‍ അറിയിച്ചു.
രാത്രികാല കര്‍ഫ്യൂ, രോഗവ്യാപനമുള്ള പ്രദേശത്തെ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളാക്കി മാറ്റുക എന്നീ കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
നേരത്തെ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചത്.
കേരളത്തില്‍ 14 ജില്ലകളില്‍ 12 ജില്ലകളിലും 15 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ കണക്കുപ്രകാരമാണെങ്കില്‍ കേന്ദ്രം തയ്യാറാക്കിയ 150 ജില്ലകളുടെ പട്ടികയില്‍ കേരളത്തിലെ 12 ജില്ലകളും ഉള്‍പ്പെടും.
കൊല്ലത്തും പത്തനംതിട്ടയിലും മാത്രമാണ് 15 ശതമാനത്തില്‍ കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. കൊല്ലം ജില്ലയില്‍ 14.64 ശതമാനവും പത്തനംതിട്ടയില്‍ 8.63 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
മറ്റു ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ 17.23, പത്തനംതിട്ട 8.63, കോട്ടയം 30.81, ആലപ്പുഴ 21.94, എറണാകുളം 24.54, ഇടുക്കി 20.14, തൃശൂര്‍ 25.88, പാലക്കാട് 25.8, മലപ്പുറം 27.8, കോഴിക്കോട് 26.66, വയനാട് 24, കണ്ണൂര്‍ 23.58, കാസര്‍ഗോഡ് 25.5 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 150 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ചത്. എന്നാല്‍ സംസ്ഥാനങ്ങളോട് വിശദമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും തീരുമാനം ഉണ്ടാവുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലായിരുന്നു അഭിപ്രായം മുന്നോട്ട് വെച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക