തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് കേരളം ആരോഗ്യരംഗത്ത് ഒന്നാമതെത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഞ്ച് വര്‍ഷവും യുഡിഎഫ് ആരോഗ്യമേഖലയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്‍.ഡി.എഫ് ഗവണ്‍മെന്റ് 2010-11 ല്‍ 166 കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് അനുവദിച്ചതെങ്കില്‍ യു.ഡി.എഫ് 2015-16 ല്‍ 665 കോടി രൂപ അതായത്, നാലിരട്ടിയാണ് അനുവദിച്ചത്’, ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേരളം ആരോഗ്യരംഗത്ത് ഇപ്പോള്‍ ഒന്നാമത് ആണെങ്കിലും അത് യു.ഡി.എഫ് കാലത്തേക്കാള്‍ കുറഞ്ഞ സ്‌കോറിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലും ജനപ്രതിനിധികളുടെ യോഗത്തിലും യു.ഡി.എഫ് പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
WATCH THIS VIDEO: