| Thursday, 6th August 2020, 10:02 am

'ഹിന്ദുരാഷ്ട്രത്തിലേക്ക് ശിലയിട്ടു'വെന്ന് ദേശാഭിമാനി; അയോധ്യ ഭൂമിപൂജ പത്രവാര്‍ത്തകളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള ഭൂമി പൂജാ ചടങ്ങിനെക്കുറിച്ചാണ് രാജ്യത്തെ എല്ലാ മാധ്യമങ്ങളുടേയും ആദ്യപേജ് വാര്‍ത്ത. മലയാള മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഭൂമി പൂജ വാര്‍ത്ത കൊടുത്തത്.

‘സരയൂ സാക്ഷി; ആധാര ശില തൊട്ട് അയോധ്യ’ എന്നാണ് മലയാള മനോരമ വാര്‍ത്തയ്ക്ക് തലക്കെട്ട് കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ ഇരിക്കുന്ന ചിത്രവും മനോരമ കൊടുത്തിട്ടുണ്ട്.

‘അയോധ്യയില്‍ ക്ഷേത്രത്തിന് ശിലയിട്ടു’ എന്നാണ് മാതൃഭൂമി തലക്കെട്ടായി നല്‍കിയത്. മാധ്യമം ‘രാമക്ഷേത്രത്തിന് ശിലയിട്ടു’ എന്നും സിറാജ് ‘ഒടുങ്ങാതെ മന്ദിര്‍ രാഷ്ട്രീയം, ക്ഷേത്രത്തിന് ശിലയിട്ടു’ എന്നുമുള്ള തലക്കെട്ടിലാണ് വാര്‍ത്ത കൊടുത്തത്.

‘ഹിന്ദുരാഷ്ട്രത്തിലേക്ക് ശിലയിട്ടു’ എന്നാണ് ദേശാഭിമാനി വാര്‍ത്തയ്ക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. ചന്ദ്രിക ആദ്യ പേജില്‍ ശിലാന്യാസത്തിന്റെ വാര്‍ത്തയ്ക്ക് പകരം പ്രിയങ്ക ഗാന്ധിയുടെ രാമക്ഷേത്ര അനുകൂല നിലപാടില്‍ മുസ്‌ലിം ലീഗ് വിയോജിപ്പറിയിച്ച വാര്‍ത്തയാണ് കൊടുത്തിരിക്കുന്നത്.

ബുധനാഴ്ച ദൃശ്യമാധ്യമങ്ങളിലെല്ലാം ഭൂമിപൂജാ ചടങ്ങ് തത്സമയം കാണിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: kerala newspaper heading on ayodhya bhoomi poojan deshabhimani

We use cookies to give you the best possible experience. Learn more