രഞ്ജി ട്രോഫി മുംബൈയ്‌ക്കെതിരെയുള്ള രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന് 303 റണ്‍സ് വിജയലക്ഷ്യം. 84 ഓവറിലാണ് കേരളം വിജയലക്ഷം മറികടക്കേണ്ടത്. രണ്ടാം ഇന്നിങ്‌സില്‍ മുംബൈ 319 റണ്‍സ് ആണ് കേരളത്തില്‍ നേരെ അടിച്ചെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി ജയ് ബിസ്ത 100 പന്തില്‍ നിന്നും ഒരു സിക്‌സറും മൂന്ന് ബൗണ്ടറികളും അടക്കം 73 റണ്‍സ് ആണ് നേടിയത്. ഓപ്പണര്‍ ഭൂപന്‍ ലാവലിങ് 179 പന്തില്‍ നിന്നും 12 ബൗണ്ടറികളും ഒരു സിക്‌സറും അടക്കം 88 റണ്‍സും തുടക്കത്തില്‍ തന്നെ നേടി.
എന്നാല്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനക്ക് 65 പന്തില്‍ നിന്നും 16 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഓപ്പണര്‍മാരുടെ തകര്‍പ്പന്‍ കൂട്ടുകെട്ടിലാണ് മുംബൈ സ്‌കോര്‍ കണ്ടെത്തിയത്.
മുംബൈ ബാറ്റിങ് നിര തകര്‍ത്തെറിഞ്ഞത് ജലജ് സക്‌സേനയും ശ്രേയസ് ഗോപാലുമാണ്. 31 ഓവര്‍ എറിഞ്ഞ ജലജ് നാല് മെയ്ഡന്‍ അടക്കം 80 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ശ്രേയസ് 24.4 ഓവര്‍ എറിഞ്ഞ് ഒരു മെയ്ഡന്‍ അടക്കം 82 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
മൂന്നാം ദിവസത്തിന്റെ അവസാനം തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരള ഓപ്പണര്‍മാര്‍ രോഹന്‍ കുന്നുമ്മലും ജലജ് സക്‌സേനയും ക്രീസില്‍ തുടരുന്നുണ്ട്. രോഹന്‍ 19 പന്തില്‍ നിന്നും 12 റണ്‍സും സക്‌സേന 17 പന്തില്‍ നിന്നും 12 റണ്‍സ് നേടിയിട്ടുണ്ട്. നിശ്ചിത ഓവറില്‍ വിജയലക്ഷ്യം മറികടക്കാന്‍ മുംബൈ ബൗളര്‍മാരെ ആക്രമിക്കാന്‍ തന്നെയാവും കേരളം ലക്ഷ്യമിടുന്നത്.
Content Highlight: Kerala need 303 runs to win against Mumbai