| Saturday, 21st March 2020, 7:57 am

പ്രളയകാലത്തെ അധിക റേഷന്റെ തുക കേരളം തന്നേ മതിയാവൂ; വില ഈടാക്കാനുറപ്പിച്ച് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രളയസമയത്ത് കേരളത്തിന് നല്‍കിയ അധിക ഭക്ഷ്യധാന്യത്തിന്റെ വില സംസ്ഥാനത്തിന്റെ പക്കല്‍നിന്നും ഈടാക്കാനുറപ്പിച്ച് കേന്ദ്രം. 2018ലെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിയുടെ വിലയാണ് നല്‍കേണ്ടത്.

സംസ്ഥാനം 205.81 കോടി രൂപ കേന്ദ്രത്തിലേക്ക് അടയ്ക്കണണം. എളമരം കരീം എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനാണ് ഇക്കാര്യം രേഖാമൂലം അറിയിച്ചത്. പ്രളയംമൂലം സംസ്ഥാനത്തുണ്ടായ ഭക്ഷ്യ പ്രതിസന്ധിയെ മറികടക്കാന്‍ എഫ്.സി.ഐ മുഖേനയാണ് അധിക റേഷന്‍ അനുവദിച്ചിരുന്നത്.

ഈ തുക എഴുതിത്തള്ളില്ലെന്ന് കേന്ദ്രം വാശിപിടിക്കുന്നത് ദുരിത ബാധിതരുടെ നേര്‍ക്കുന്നയിക്കുന്ന വെല്ലുവിളിയാണെന്ന് എളമരം കരീം പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more