Advertisement
Kerala News
കേരള മുസ്‌ലിം ജമാഅത്ത് നേതാവ് എന്‍. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 30, 11:49 am
Saturday, 30th July 2022, 5:19 pm

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു. ശനിഴാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. മുന്‍ സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച വിഷയത്തില്‍ കണ്ണൂരില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂരില്‍ സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം എന്‍. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി നിര്‍വഹിക്കുന്നു.

മരണത്തില്‍ എ.പി. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചിച്ചു. ‘കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും പണ്ഡിതനും പ്രഭാഷകനുമായിരുന്ന എന്‍.അബ്ദുലത്തീഫ് സഅദിയുടെ വിയോഗം വളരെ ദുഖകരമാണ്. അദ്ദേഹത്തിന്റെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും ദുആ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.

അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും നമ്മെയും അവരെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീന്‍,’ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഫേസ്ബുക്കില്‍ എഴുതി.