സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ ആക്രമിച്ച സംഭവം; ദുരഭിമാന വധശ്രമമെന്ന് പൊലീസ്
എറണാകുളം: സഹോദരിയെ പ്രണയിച്ചതിന് യുവാവിനെ ആക്രമിച്ച സംഭവം ദുരഭിമാന വധശ്രമമെന്ന് പൊലീസ്. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന്‍ അഖില്‍ (19) ആണ് വെട്ടേറ്റ് ഗുരുതര നിലയിലായത്.
അഖില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓട്ടൊമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസില്‍ എല്‍ദോസ് ആണ് ആക്രമിച്ചതെന്നു പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സഹോദരന്‍ വടിവാളുമായി വീട്ടില്‍നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് യുവതി അഖിലിനു മുന്നറിയിപ്പു നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.
അഖിലും സഹോദരിയുമായുള്ള ബന്ധത്തെ ബേസില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇവരുടെ അടുപ്പം തടയുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
മാസ്‌ക് വാങ്ങാന്‍ മെഡിക്കല്‍ ഷോപ്പിലെത്തിയ അഖിലിനെ ബേസില്‍ വടിവാള്‍ കൊണ്ടു കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. നാട്ടുകാരാണ് അഖിലിനെ ആശുപത്രിയിലെത്തിച്ചത്.
അഖിലിന്റെ അമ്മാവന്റെ മകന്‍ അരുണ്‍ ബാബുവിനും പരിക്കുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക് , ടെലഗ്രാം , ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാന ല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
VIDEO