കോഴിക്കോട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യണമെങ്കില്‍ ബോധവല്‍ക്കരണവും നവോത്ഥാന മുന്നേറ്റങ്ങളും ആവശ്യമാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കേവലം നിയമ നിര്‍മാണത്തിലൂടെ മാത്രം ഇത് ഇല്ലായ്മ ചെയ്യുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
“ബോധവല്‍ക്കരണത്തിലൂടെയും നവോത്ഥാന മുന്നേറ്റത്തിലൂടെയുമാണ് ദുരാചാരങ്ങളെ വിപാടനം ചെയ്യാനാവുക. അതിന് കേരളം മാതൃകയാണ്”
ALSO READ: ഗുജറാത്തില്‍ ഓഫീസ് ഉടമസ്ഥതയെച്ചൊല്ലി വി.എച്ച്.പി-എ.എച്ച്.പി സംഘര്‍ഷം
കെ.എന്‍.എം സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള നവോത്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപരാജയം മറച്ചുവെക്കാന്‍ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ വൈകാരികമായി ഇളക്കിവിടുകയാണ് ബി.ജെ.പിയും സംഘപരിവാറുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തോടോ ഹൈന്ദവ വിശ്വാസത്തോടോ യാതൊരു പ്രതിബദ്ധതയും ബി.ജെ.പിക്കില്ല. കേവലം 20 ശതമാനം വരുന്ന സവര്‍ണരുടെ പിന്തുണ മാത്രമുള്ള ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്താനുള്ള മാര്‍ഗം മാത്രമാണ് രാമക്ഷേത്രവും ഗോസംരക്ഷണവുമെല്ലാം.
ALSO READ: ബി.ജെ.പി രാജ്യത്തിന്റെ പൊതുശത്രു; മോദിസര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുന്നുവെന്ന് മാര്‍ക്കണ്ഡേയ കട്ജു
തൊഴിലില്ലായ്മയും വിലക്കയറ്റവും രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിട്ടും അതിനെ അഭിമുഖീകരിക്കാന്‍ മോദി സര്‍ക്കാരിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: