സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രതയുടെ സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള പല മാതൃകകളും അഭിനന്ദാര്‍ഹമായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരിപ്പിടം ഒരുക്കിയത് ഒരുമീറ്റര്‍ അകലം പാലിച്ചായിരുന്നു. ഇപ്പോഴിതാ കണ്ണൂരിലെ വിദേശ മദ്യ ഷാപ്പിന് മുന്നില്‍ ആളുകള്‍ വരിനില്‍ക്കുന്ന ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്.
സാധാരണ വലിയ ഉന്തും തള്ളുമായിരുന്നു മദ്യ ഷാപ്പുകള്‍ക്ക് മുന്നിലെങ്കില്‍, ഒരു മീറ്ററോളം അകലമിട്ട് വരി നില്‍ക്കുന്നവരുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ കേരളത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നതിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്.
അതേസമയം, കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ സാധനങ്ങള്‍ ഹോം ഡെലിവറി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കടകളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നും വീടുകളില്‍ ഡെലിവറി നടത്തുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കടയുടമകള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.