|

'ഇത് കേരള സ്റ്റൈല്‍'; കശാപ്പ് നിരോധനത്തിനെതിരെയുള്ള പോരാട്ടം നിയമസഭാ കാന്റീനില്‍ നിന്ന് ബീഫ് കഴിച്ച് ആരംഭിച്ച എം.എല്‍.എമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന നിയമം ചര്‍ച്ചചെയ്യാന്‍ സമ്മേളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് എം.എല്‍.എമാരെത്തിയത് നിയമസഭാ കാന്റീനില്‍ നിന്ന് ബീഫ് കഴിച്ച ശേഷം. ഭക്ഷണ സ്വാതന്ത്യത്തിനുമുകളിലുള്ള കടന്നു കയറ്റത്തിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു എം.എല്‍.എമാരുടെ പ്രഭാത ഭക്ഷണം.


Related One ഗോമാതാവിനും കാളപിതാവിനും വേണ്ടി പരിഹാസ്യമായ സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മോദി യൂറോപ്പില്‍ ചുറ്റിക്കറങ്ങി നല്ല സൊയമ്പന്‍ ബീഫ് കഴിക്കുന്നു; വി.എസ്


സംസ്ഥാനത്ത് ബീഫ് ലഭ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിന് ഇറങ്ങിയ എം.എല്‍.എമാര്‍ കാന്റീനിലെ ബോര്‍ഡ് കണ്ടപ്പോള്‍ മുതല്‍ തന്നെ “പോരാട്ടം” ആരംഭിക്കുകയും ചെയ്തു. കാന്റീനിലൊരുക്കിയ ബീഫ് മത്സരിച്ച് കഴിച്ചാണ് എം.എല്‍.എമാര്‍ സഭയില്‍ കയറിയത്.

പ്രത്യേക നിയമസഭ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയവതരണത്തിനു ശേഷം സഭാംഗങ്ങള്‍ വിഷയത്തിന്‍മേലുള്ള ചര്‍ച്ചയാരംഭിച്ചിരിക്കുകയാണ്. 2 മണിക്കൂറാണ് സഭാംഗങ്ങള്‍ക്ക് ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്.


Dont miss  അഞ്ച് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് ബി.ജെ.പി നടത്തിയത് ഇരുപതോളം ഹര്‍ത്താലുകള്‍; തിരുവനന്തപുരത്തെ ഹര്‍ത്താല്‍ ആരംഭിച്ചു