| Sunday, 25th February 2018, 1:42 pm

മന്ത്രി കടന്നപ്പളളി രാമചന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ കാള്‍ട്ടെക്സ് ജംക്ഷനില്‍ വച്ചായിരുന്നു മന്ത്രിക്ക് നേരെയുള്ള പ്രതിഷേധം. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിക്ക് നേരെയുള്ള ആക്രമണം.

ഔദ്യോഗിക പരിപാടിക്ക് തിരിക്കും മുന്‍പ് കണ്ണൂര്‍ തെക്കീ ബസാറിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ കയറുകയായിരുന്നു മന്ത്രി. ഈ സമയം സമരപ്പന്തലില്‍നിന്ന് സംഘടിച്ചെത്തിയ കോണ്‍ഗ്രസുകാര്‍ മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് മന്ത്രിയെ രക്ഷിച്ചത്. തുടര്‍ന്ന് ഭക്ഷണം ഉപേക്ഷിച്ച മന്ത്രി പൊലീസ് സംരക്ഷണത്തില്‍ ഓഫീസിലേക്ക് മടങ്ങുകയായിരുന്നു.

സംഭവത്തില്‍ മന്ത്രിയുടെ പരാതി ലഭിച്ചതായി കണ്ണൂര്‍ ഡി.വൈ.എസ്.പി അറിയിച്ചു. കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ശുഹൈബ് വധക്കേസ് പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ഏഴുദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more