കോഴിക്കോട്: സംഘപരിവാര്‍ ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രൈം ടൈം ചര്‍ച്ചയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളെ ബഹിഷ്‌കരിച്ച് മാധ്യമങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍, മാതൃഭൂമി ന്യൂസ്, തുടങ്ങിയ ചാനലുകളില്‍ ഇന്ന് ചര്‍ച്ചയില്‍ ബി.ജെ.പി നേതാക്കളെ വിളിച്ചിരുന്നില്ല.
ഇന്ന് നടത്തിയ സംഘപരിവാര്‍ ഹര്‍ത്താലിനെ മുന്‍നിര്‍ത്തിയായിരുന്നു പ്രൈം ടൈം ചര്‍ച്ചകള്‍ നടന്നത്. മീഡിയാ വണ്‍ ചാനലിലെ സ്‌പെഷ്യല്‍ എഡിഷന്‍ എന്ന പ്രൈം ടൈം ചര്‍ച്ച തങ്ങള്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അവതാരകന്‍ ആരംഭിച്ചത്.
ALSO READ: ഹര്‍ത്താല്‍ സമയം കഴിഞ്ഞിട്ടും സംഘര്‍ഷം തുടരുന്നു; ദല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല എന്നിവരുടെ വാര്‍ത്താസമ്മേളനമാണ് ബഹിഷ്‌കരിച്ചത്.
ALSO READ: ഇന്ന് കാണിച്ച ഈ തന്റേടം ഒരു മാസം കാണിച്ചാല്‍ കേരളം രക്ഷപ്പെടും
ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധമറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് കെ.യു.ഡബ്ല്യൂ.ജെ മാര്‍ച്ച് നടത്തിയിരുന്നു.
ബി.ജെ.പിയുടെ സമരങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി പ്രസ്താവിച്ചു.
ALSO READ: പിണറായി വിജയന്റെ തല വെട്ടുന്നവന് 50000 രൂപ; കൊലവിളിയുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍
അതേസമയം ദല്‍ഹി കേരള ഹൗസിന് മുന്‍പിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. ശബരിമല കര്‍മസമിതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദല്‍ഹി കേരളഹൗസിന് മുന്‍പില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണമുണ്ടായത്. മാതൃഭൂമി ക്യാമറാമാന്‍ മുകേഷ്, ന്യൂസ് 18 തമിഴ് റിപ്പോര്‍ട്ടര്‍ സുചിത്ര, ക്യാമറാമാന്‍ രാമരാജന്‍, ന്യൂസ് 24 റിപ്പോര്‍ട്ടര്‍ അരുണ്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതിയ്ക്ക് ശേഷം വിവിധ സന്ദര്‍ഭങ്ങളിലായി മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായി ആക്രമിക്കപ്പെട്ടിരുന്നു.
WATCH THIS VIDEO: