| Saturday, 2nd November 2019, 7:51 am

ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളെന്ന് സ്ഥാപിക്കാന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെതിരെ പ്രതിഷേധം ഉയരവെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് സ്ഥാപിക്കാന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. ഇന്‍ക്വസ്റ്റ് നടക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റുകള്‍ക്ക് നേരെ തിരിച്ചു വെടിവെക്കുകയായിരുന്നു. നേരത്തെ പൊലീസ് ഏറ്റുമുട്ടലിന്റേതെന്ന പേരില്‍ പഴയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് വിവാദമായിരുന്നു.

തിങ്കളാഴ്ച അഗളിയിലെ ഉള്‍വനത്തിലാണ് വെടിവെയ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. മണിവാസകം, ശ്രീമതി, സുരേഷ്, തമിഴ്‌നാട് കാര്‍ത്തി എന്നിവരായിരുന്നു മരണപ്പെട്ടത്.

ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് അവര്‍ തിരിച്ചാക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസ് വാദം. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആദിവാസി പ്രവര്‍ത്തകര്‍ മുഖേന പൊലീസിനെ അറിയിച്ചിരുന്നെന്നും എന്നാല്‍ കീഴടങ്ങല്‍ ധാരണ തെറ്റിച്ചത് പൊലീസാണെന്നുമായിരുന്നു ആദിവാസി പ്രവര്‍ത്തകയും മധ്യസ്ഥയുമായ ശിവാനി പറഞ്ഞത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more