കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി വിജയിയെ കണ്ടെത്തി. തൃപ്പുണ്ണിത്തുറ മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം നേടിയത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ ബാങ്കിന് കൈമാറിയിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ തനിക്കാണ് ലോട്ടറി ലഭിച്ചതെന്ന അവകാശവാദവുമായി പ്രവാസിയായ വയനാട് സ്വദേശി രംഗത്തെത്തിയിരുന്നു.
ഞായറാഴ്ചയാണ് ഓണം ബമ്പര്‍ നറുക്കെടുത്തത്. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്ക് നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ലഭിക്കുക. 12 കോടിയുടെ പത്ത് ശതമാനമായ 1.20 കോടി രൂപയാണ് ഏജന്‍സി കമ്മീഷന്‍.
ബാക്കി തുകയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതിയായി ഈടാക്കുക. 3.24. ആറ് പേര്‍ക്ക് വീതം ഓരോ കോടി രൂപയാണ് തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായി ലഭിക്കുക.
ജൂലൈ 22ന് ആയിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവോണം ബംബര്‍ ഭാഗ്യക്കുറി 2021 ടിക്കറ്റ് പ്രകാശനം ചെയ്തത്. 300 രൂപയായിരുന്നു ടിക്കറ്റ് വില.
റെക്കോര്‍ഡ് വില്‍പ്പനയാണ് ഈ വര്‍ഷം ടിക്കറ്റ് വില്‍പ്പനയില്‍ ഉണ്ടായത്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 44 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റു പോയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kerala Lottery Thiruvonam Bumper 2021 Real Winner