dതിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം കണ്ണൂരിലേക്ക്. കണ്ണൂര്‍ തൊലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനി സ്വദേശിയായ പൊരുന്നന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്.
കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നാണ് രാജന് ടിക്കറ്റ് എടുത്തത്. ST 269609 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
CH-211517 RI-225292 ST-108949 MA-383581 SN-259502 EW-217398 YE-201260 AR-236435 BM-265478 PR-164533 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 50 ലക്ഷം വീതം പത്ത് പേര്‍ക്കായി 5 കോടി രൂപയാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 20 പേര്‍ക്കായി ഒരു കോടി രൂപയാണ്. ഒരു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം.