ഐ.എസ്.എല്ലില്‍ കേരളത്തിന് വീണ്ടും തോല്‍വി. കലിംഗ സ്റ്റേഡിയത്തില്‍ ഒഡീഷക്കെതിരെ നടന്ന മത്സരത്തില്‍ 2-1 ന് തോല്‍വി വഴങ്ങുകയായിരുന്നു മഞ്ഞപ്പട.
ആദ്യത്തെ 11ാം മിനിറ്റില്‍ ദിമിത്രിയോ ഡയമന്റക്കോസ് ഒഡീഷയുടെ വല കുലുക്കി ആദ്യ ഗോള്‍ സ്വന്തമാക്കി കേരളത്തിന് പ്രതീക്ഷ നല്‍കുകയായിരുന്നു.
എന്നാല്‍ ആദ്യ പകുതിക്ക് ശേഷം 53 മിനിറ്റില്‍ റോയ് കൃഷ്ണ കേരളത്തിന്റെ വല കുലുക്കിയതോടെ ഒഡീഷ സമനില പിടിക്കുകയായിരുന്നു. എന്നാല്‍ നാലു മിനിറ്റിനു ശേഷം വീണ്ടും സര്‍പ്രൈസ് ഗോളിലൂടെ റോയി കൃഷ്ണ മിന്നും പ്രകടനം കാഴ്ചവെക്കുകയായിരുന്നു.
ഇരുവരും മികച്ച പ്രകടനമാണ് കളത്തില്‍ പുറത്തെടുത്തത്. ആറ് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ആണ് ഇരുവരും ചെയ്തത്. എന്നാല്‍ പന്ത് കൈവശം വെക്കുന്നതിലും ആധിപത്യം കാണിക്കുന്നതിലും ഒഡീഷ ഒരു പടി മുന്നിലായിരുന്നു.
10 ഫൗള്‍സ് ആണ് കേരളത്തിന്റെ ഭാഗത്ത് നിന്ന് വന്നതെങ്കില്‍ ഏഴ് ഫൗളുകള്‍ ആയിരുന്നു ഒഡീഷ ചെയ്തത്. അതില്‍ മൂന്ന് മഞ്ഞ കാര്‍ഡ് ഒഡീഷ വാങ്ങിയപ്പോള്‍ രണ്ട് മഞ്ഞക്കാട് കേരളവും വാങ്ങി.
നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും എട്ടു വിജയവും രണ്ട് സമനിലയും മൂന്നു തോല്‍വിയും അടക്കം 26 പോയിന്റാണ് കേരളം സ്വന്തമാക്കിയത്. പോയിന്റ് പട്ടികയില്‍ കേരളം ഇപ്പോള്‍ മൂന്നാമതാണ്.
കേരളത്തിന്റെ അടുത്ത മത്സരം ഫെബ്രുവരി 12ന് പഞ്ചാബ് എഫ്.സിയോട് ആണ്. ഹോം ഗ്രൗണ്ട് ആയ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Content Highlight: Keralam Lose Against Odisha