| Tuesday, 15th June 2021, 5:21 pm

ലോക്ഡൗണില്‍ മാറ്റം; ടി.പി.ആര്‍. 30 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തിലേറെയായി പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണില്‍ മാറ്റം വരുത്തി. ടി.പി.ആര്‍. 30 ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ടി.പി.ആര്‍. 30 ശതമാനത്തില്‍ കുറവാണെങ്കില്‍ ഭാഗികമായിട്ടായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.

8 ശതമാനത്തില്‍ കുറവ് ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കും. മേയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകനയോഗം പുരോഗമിക്കുകയാണ്. 12.7 ശതമാനമാണ് കഴിഞ്ഞ ദിവസങ്ങളിലെ ശരാശരി ടി.പി.ആര്‍. എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഒരാഴ്ച്ചക്കിടെ ടി.പി.ആറില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായി. എന്നാല്‍ മലപ്പുറം, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളില്‍ 15 ശതമാനത്തിന് മുകളിലാണ് ടി.പി.ആര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Lockdown New Guidelines

Latest Stories

We use cookies to give you the best possible experience. Learn more