തിരുവനന്തപുരം: സംസ്ഥാനത്ത് ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടിയേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
നിലവില്‍ ബുധനാഴ്ചവരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടം ഘട്ടമായി ലോക്ഡൗണ്‍ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഓട്ടോ, ടാക്‌സി സര്‍വീസുകള്‍ക്കും കൂടുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ക്കും അനുമതി നല്‍കിയേക്കും. തുണിക്കടകള്‍, ചെരിപ്പുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് തുറക്കാന്‍ അനുമതി ഉണ്ടാകും.
ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ഡൗണിന് ശേഷം തിങ്കളാഴ്ച കൂടുതല്‍ ഇളവുകള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്‌സലുകള്‍ അനുവദിക്കും. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്.