| Thursday, 6th May 2021, 4:50 pm

കേരള ലോക്ക്ഡൗണ്‍; 15 ട്രെയിനുകള്‍ റദ്ദാക്കി; പരമാവധി ദീര്‍ഘ ദൂര സര്‍വീസുകളുമായി കെ.എസ്.ആര്‍.ടി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 8 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ 15 ട്രെയിനുകള്‍ റദ്ദാക്കി. മെയ് 31 വരെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

വേണാട്, വഞ്ചിനാട്, ഇന്റര്‍സിറ്റി, ഏറനാട്, കണ്ണൂര്‍ ജനശതാബ്ദി, പാലരുവി എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം അന്ത്യോദയ, ബാനസവാടി-എറണാകുളം എക്‌സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്, നിസാമുദീന്‍-തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ഷൊര്‍ണൂര്‍-എറണാകുളം മെമു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. മെയ് 6, മെയ് 7 ദിവസങ്ങളില്‍ പരമാവധി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മൂന്ന് ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ കൂടുതല്‍ സര്വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി ബസ് വിട്ടുകൊടുക്കുമെന്നും ഇതിനായി ആവശ്യമുള്ളവര്‍ അതാത് യൂണിറ്റ് ഓഫീസര്‍മാരെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 8 മുതല്‍ 16 വരെയാണ് കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Kerala lockdown; 15 trains canceled; KSRTC offers maximum long distance services

We use cookies to give you the best possible experience. Learn more