തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരും. 10 ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ ഉപാധികളോടെ ഇളവുകള്‍ നല്‍കും. എന്നാല്‍ റെഡ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാവില്ല.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും. റെഡ് സോണ്‍ ജില്ലകളിലേക്ക് യാത്രകളും അനുവദിക്കില്ല. ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മൂന്നിലൊന്ന് ജീവനക്കാരുമായി പ്രവര്‍ത്തിക്കും.
ചൊവ്വാഴ്ച മുതല്‍ ഉപാധികളോടെ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റയക്ക വാഹനങ്ങള്‍ പുറത്തിറക്കാനും ചൊവ്വാഴ്ച,വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ഇരട്ടയക്ക നമ്പര്‍ വാഹനങ്ങളും പുറത്തിറക്കാനും അനുമതിയുണ്ടാകും. ഓഫിസിലേക്ക് പോകുന്നവര്‍ക്ക് വാഹനം നിരത്തിലിറക്കാം.
തിങ്കളാഴ്ച മുതല്‍ ബാങ്ക് സമയം രാവിലെ 10 മണിമുതല്‍ വൈകുന്നേരം നാല് മണിവരെ ആയിരിക്കും. അതേസമയം മേയ് മൂന്നാം തിയതി വരെ സംസ്ഥാനത്ത് ബസ്സുകള്‍ സര്‍വ്വീസ് നടത്തില്ല.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.