തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിന് മുന്നേറ്റം.
പുറത്തുവന്ന ഫലങ്ങളനുസരിച്ച് 17 ഇടങ്ങളില്‍ എല്‍.ഡി.എഫും 12 ഇടങ്ങളില്‍ യു.ഡി.എഫും രണ്ടിടങ്ങളില്‍ ബി.ജെ.പിയും വിജയിച്ചു. ബി.ജെ.പി വിജയിച്ച രണ്ട് സീറ്റുകള്‍ യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.
തൃശൂര്‍ ജില്ലയില്‍ 5 സീറ്റുകളിലും എല്‍.ഡി.എഫ് ഉജ്ജ്വല വിജയം നേടി. പറപ്പൂക്കര പഞ്ചായത്തിലെ പള്ളം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജെ. സിബി വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച വാര്‍ഡാണ് എല്‍.ഡി.എഫ് പിടിച്ചടുത്തത്.
വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത് ഉപതെരെഞ്ഞെടുപ്പില്‍ 343 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് വിജയിച്ചു. ചേലക്കര ഗ്രാമപഞ്ചായത് ഉപതെരെഞ്ഞെടുപ്പില്‍ 126 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് വിജയിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ്- 2 ബംഗ്ലാവ് വാര്‍ഡില്‍ സി.പി.ഐയിലെ കെഎം കൃഷ്ണകുമാര്‍ വിജയിച്ചു. കടവല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 5 ല്‍ എല്‍ഡിഎഫിലെ കെവി രാജന്‍ വിജയിച്ചു.
തിരുവനന്തപുരം നഗരസഭയില്‍ കിണാവൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കൊല്ലം വിളക്കുടി ഗ്രാമപഞ്ചായത്തും യു.ഡി.എഫ് വിജയിച്ചു. വളാഞ്ചേരി നഗരസഭ 28ാം ഡിവിഷനും യു.ഡിഎഫ് നിലനിര്‍ത്തി, മുസ്ലിം ലീഗിലെ ഫാത്തിമ നസിയയാണ് 55 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചത്.
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യമില്ല
അടിമാലി പഞ്ചായത്ത് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ജു ബിജു വിജയിച്ചു. കൊന്നത്തടി മുനിയറ നോര്‍ത്ത് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ബിനോയ് മാത്യുവാണ് 194 വോട്ടിന് ഇവിടെ വിജയിച്ചത്.
മലപ്പുറം അമരമ്പലം പഞ്ചായത്ത് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു; എല്‍.ഡി.എഫിലെ അനിത രാജു 146 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ഇരിങ്ങാലക്കുട ബംഗ്ലാവ് വാര്‍ഡ് കെ എം കൃഷ്ണകുമാര്‍ 85 വോട്ടിന് വിജയിച്ചു. കടവല്ലൂര്‍ കോടോത്തുകുണ്ട് വാര്‍ഡില്‍ കെ വി രാജന്‍ 149 വിജയിച്ചു. ചേലക്കര വാര്‍ഡ് രണ്ടില്‍ പി വി ഗിരീഷ് 126 വോട്ടിന് വിജയിച്ചു.വള്ളത്തോള്‍ നഗറില്‍ നിര്‍മല ദേവി 343 വോട്ടിന് വിജയിച്ചു.
തകഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യു.ഡി.ഫില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തു. കടവല്ലൂര്‍ അഞ്ചാം വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി.രാജന്‍ വിജയിച്ചു. 149 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ചവോക്കുന്ന് പത്രണ്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലീം
ലീഗ് സ്ഥാനാര്‍ത്ഥി സി.കെ.മഹറൂഫ് വിജയിച്ചു. 50 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ സി.പി.ഐ.സ്ഥാനാര്‍ത്ഥി ഋഷികേശിനെ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 740 വോട്ടുകളില്‍ യു..ഡി.എഫിന് 352നും എല്‍.ഡി.എഫിന് 302ഉം, സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.യുസഫിന് 86 വോട്ടുകളമാണ് ലഭിച്ചത്.
കണ്ണൂര്‍ പന്ന്യന്നൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ സുലാഫ ഷംസുദീന്‍ (സി പി എം) 229 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിറുത്തി. ആലപ്പുഴ അമ്പലപ്പുഴ തെക്കു ഗ്രാമപഞ്ചായത് 6ആം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി.എല്‍.ഡി.എഫിന്റെ ജിത്തു കൃഷ്ണന്‍ 176 വോട്ടിനു കോണ്‍ഗ്രസിലെ രാധാകൃഷ്ണനെ പരാജയപ്പെടുത്തുകയായിരുന്നു.
ശബരിമല വിഷയം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പ് കേരളം ആകാംഷയോടെയാണ് ഉറ്റു നോക്കിയത്. ശബരിമല യുവതി പ്രവേശന വിവാദം തന്നെയായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവ ചര്‍ച്ചയായിരുന്നത്. ശബരിമല വിവാദത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.