തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഇന്ന് അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടത്തും.
കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥിക്കും നിര്‍ദേശകനും ഏജന്റിനും മാത്രമേ പരിശോധനാ സമയത്ത് ഹാളില്‍ പ്രവേശിക്കാന്‍ അനുവാദം ലഭിക്കൂ.
കഴിഞ്ഞ ദിവസം വരെ 97,720 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഗ്രാമ പഞ്ചായത്തുകളിലേക്ക് 75,702 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 6493 എണ്ണവുമാണ് ലഭിച്ചു. 1086 പത്രികകളാണ് ജില്ലാ പഞ്ചായത്തുകളിലേക്ക് ഇതുവരെ ലഭിച്ചത്.
മുന്‍സിപാലിറ്റികളില്‍ 12,026 എണ്ണവും കോര്‍പറേഷനുകളില്‍ 24,13 എണ്ണം നാമനിര്‍ദേശ പത്രികകളുമാണ് ലഭിച്ചത്.
നവംബര്‍ 23 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. അതിന് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
നവംബര്‍ 12 മുതലായിരുന്നു പത്രികാ സമര്‍പ്പണം ആരംഭിച്ചത്. അവധി ദിവസങ്ങളിലൊഴികെ ആറ് ദിവസവും പത്രിക സമര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 8, 10, 14 എന്നീ തീയ്യതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം ഡിസംബര്‍ 16നാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക