തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടമായിട്ടാണ് നടത്തുക.
ഡിസംബര്‍ 8 ചൊവ്വാഴ്ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.
ഡിസംബര്‍ 10 വ്യാഴാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് വയനാട് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക.
മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14 തിങ്കളാഴ്ചയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരിക്കും ഈ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കുക.
കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക