| Wednesday, 16th December 2020, 12:48 pm

കൊച്ചിയില്‍ സ്റ്റീഫന്‍ തോറ്റു; പരാജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായ കൊച്ചി നഗരസഭയിലെ സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ റോബര്‍ട്ട് പരാജയപ്പെട്ടു. കൊച്ചി നഗരസഭയിലെ ഒന്നാം ഡിവിഷനില്‍ മത്സരിച്ച സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ സ്റ്റീഫന്‍ ഏഴ് വോട്ടിനാണ് പരാജയപ്പെട്ടത്.

സ്റ്റീഫന്‍ റോബര്‍ട്ട് 1422 വോട്ട് നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി കൂരിത്തറ 1429 വോട്ട് നേടി വിജയിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ആരംഭിച്ച സമയം മുതല്‍ കൊച്ചിക്കാരന്‍ സ്റ്റീഫാനായി സിനിമാതാരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ‘സ്റ്റീഫന്‍ തോറ്റാല്‍ കൊച്ചി തോറ്റു’ എന്ന ക്യാംപെയ്ന്‍ വാചകം സോഷ്യല്‍ മീഡിയയിലും വമ്പന്‍ ഹിറ്റായിരുന്നു.

വിനയ് ഫോര്‍ട്ടും രാജീവ് രവിയും ആഷിഖ് അബുവുമെല്ലാം സ്റ്റീഫനുവേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. മഹാരാജാസിലെ സ്റ്റീഫന്റെ സഹപാഠികളും നാട്ടുകാരുമൊക്കെ സ്റ്റീഫനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ് എല്‍.ഡി.എഫിന് ഉള്ളത്. 476 പഞ്ചായത്തുകളിലാണ് നേട്ടം. 381 പഞ്ചായത്തുകളില്‍ യു.ഡി.എഫും മുന്നേറുന്നുണ്ട്. 24 ഇടങ്ങളില്‍ ബി.ജെ.പിയും മുന്‍തൂക്കം നിലനിര്‍ത്തി.

കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.

941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Local Body Election 2020 Updates, Stephen Robert in Kochi failed

Latest Stories

We use cookies to give you the best possible experience. Learn more