കീഴാറ്റൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളി സ്ഥാനാര്‍ത്ഥിക്ക് തോല്‍വി. നഗരസഭ 30 ഡിവിഷനില്‍ മത്സരിച്ച വയല്‍ക്കിളി സ്ഥാനാര്‍ത്ഥി ലത സുരേഷാണ് തോറ്റത്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ട് നേടി.
തളിപറമ്പില്‍ വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരത്തിന് നേതൃത്വം നല്‍കിയ വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ കൂടിയായ ലത സുരേഷ് സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു. കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ മത്സരിച്ചത്. ഇവിടെ ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരുന്നില്ല.
അതേസമയം വയല്‍ക്കിളികള്‍കളെ സംബന്ധിച്ചിടത്തോളം ഈ പരാജയം വിജയമാണെന്ന് സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു.’കീഴാറ്റൂരില്‍ കഴിഞ്ഞ പ്രാവശ്യം നേടിയ 420 വോട്ടിന്റെ സി.പി.ഐ.എം ലീഡ് ഇപ്പോള്‍ 140 ആണ്. പാര്‍ട്ടി ഗ്രാമത്തിലെ വോട്ട് ചെയ്ത മുഴുവന്‍ സഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍. ഈ പരാജയം ഞങ്ങളുടെ വിജയം ആണ് ഞങ്ങളുടെ ജനകീയ അടിത്തറ ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.’ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ മൊത്തം വോട്ടെണ്ണല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോര്‍പ്പറേഷനുകളില്‍ മൂന്നിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും ലീഡ് ചെയ്യുകയാണ്. മുനിസിപ്പാലിറ്റികളില്‍ 41 ഇടത്ത് എല്‍.ഡി.എഫും 36 ഇടത്ത് യു.ഡി.എഫും ആണ് മുന്നേറുന്നത്.
ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും മുന്നേറുകയാണ്. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 94 ഇടത്ത് എല്‍.ഡിഎഫും 54 ഇടത്ത് യു.ഡി.എഫുമാണ് മുന്നേറുന്നത്.
ഗ്രാമപഞ്ചായത്തുകളില്‍ 401 പഞ്ചായത്തില്‍ എല്‍.ഡി.എഫ് മുന്നേറുമ്പോള്‍ 329 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുന്നു. 25 ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kerala Local Body Election 2020 Update, Keezhattur Vayakkali Protest Candidate failed, LDF won