മുക്കം: ആര്‍ക്കും ഭൂരിപക്ഷം നേടാനാകാതെ മുക്കം നഗരസഭ. യു.ഡി.എഫ്-വെല്‍ഫെയര്‍ സഖ്യവും എല്‍.ഡി.എഫും 15 സീറ്റുകളാണ് നേടിയിരിക്കുന്നത്. ആകെയുള്ള 33 സീറ്റുകളില്‍ 2 സീറ്റുകള്‍ എന്‍.ഡി.എയും ഒരു സീറ്റ് സ്വതന്ത്രനും നേടി.
ഇവിടെ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണ ലഭിച്ചാലും ഇരു മുന്നണികള്‍ക്കും സുഗമമായ ഭരണം സാധ്യമാകില്ല. ബി.ജെ.പി പിന്തുണ കൂടി ലഭിച്ചാലേ കേവല ഭൂരിപക്ഷം നേടാനാകൂ. എന്നാല്‍ യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പി പിന്തുണ സ്വീകരിച്ചേക്കില്ല.
മുസ്‌ലിം ലീഗ് വിമതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുല്‍ മജീദിന്റെ തീരുമാനമാവും നിര്‍ണായകമാകും. വോട്ടര്‍മാരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് അബ്ദുല്‍ മജീദ് അറിയിച്ചിട്ടുള്ളത്.
വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടത്തില്‍ മുക്കത്ത് യു.ഡി.എഫ്-വെല്‍ഫെയര്‍ സഖ്യത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനായിരുന്നില്ല. 11 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നിട്ടുനില്‍ക്കുമ്പോള്‍ നാല് സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് മുന്നേറാനായിട്ടുള്ളത്.
കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാരാണ്. 74899 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. കുറവ് വയനാട് ജില്ലയിലാണ്.
941 ഗ്രാമപഞ്ചായത്തുകളുടെയും 152 ബ്ലോക്ക് പഞ്ചായത്തുകളുടെയും 14 ജില്ലാ പഞ്ചായത്തുകളുടെയും 86 മുനിസിപ്പാലിറ്റികളുടെയും 6 കോര്‍പ്പറേഷനുകളുടെയും വിധിയറിയാനാണ് കേരളം കാത്തിരിക്കുന്നത്.