തൃശൂരില്‍ എല്‍.ഡി.എഫിന് തിരിച്ചടി; എല്ലാ വാര്‍ഡുകളും യു.ഡി.എഫ് പിടിച്ചെടുത്തു
തൃശൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തൃശൂരില്‍ എല്‍.ഡി.എഫിന് തിരിച്ചടി. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ വാര്‍ഡുകളിലും യു.ഡി.എഫ് വിജയം നേടി.
സിറ്റിങ് സീറ്റായ പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി അഞ്ചാം വാര്‍ഡ് എല്‍.ഡി.എഫിന് നഷ്ടമായി. ഇവിടെ 42 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിത ടൈറ്റസ് വിജയിച്ചത്.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷനും യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നൗഷാദ് കൊട്ടിലിങ്ങലാണ് ഇവിടെ ജയിച്ചത്. 740 വോട്ടിനാണ് അദ്ദേഹത്തിന്റെ ജയം.
പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി എട്ടാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എ ആസിയയാണ് ഇവിടെ ജയിച്ചത്.
കോലഴി ഗ്രാമപഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ചു. കോണ്‍ഗ്രസിലെ വി.കെ സുരേഷ് കുമാറാണ് 165 വോട്ടിന് ഇവിടെ ജയിച്ചത്.
13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. തിരുവന്തപുരം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.
തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയില രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഓരോ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പു നടന്നത്. 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍.ഡി.എഫിന്റെയും 14 എണ്ണം യു.ഡി.എഫിന്റെയും നാലെണ്ണം ബി.ജെ.പിയുടെയും സിറ്റിങ് സീറ്റുകളാണ്.