ഉപതെരഞ്ഞെടുപ്പ്; എറണാകുളത്തെ നെല്ലിക്കുഴി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം
Kerala
ഉപതെരഞ്ഞെടുപ്പ്; എറണാകുളത്തെ നെല്ലിക്കുഴി പഞ്ചായത്തില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 11:12 am

കൊച്ചി: എറണാകുളത്ത നെല്ലിക്കുഴി പഞ്ചായത്തില്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എല്‍.ഡി.എഫ് വിജയിച്ചത്.

ഈ വാര്‍ഡ് രൂപീകരിച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടുവട്ടവും യു.ഡി.എഫ് ആണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുംതാസ് ഷാജഹാനെ 270 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറിച്ചാണ് എല്‍.ഡി.എഫിന്റെ ടി.എം അബ്ദുല്‍ അസീസ് വിജയം നേടിയത്. അബ്ദുല്‍ അസീസ് 705 വോട്ടുകളും മുംതാസ് ഷാജഹാന്‍ 435 വോട്ടുകളും നേടി.

13 ജില്ലകളിലെ 44 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് നടന്നത്. തിരുവന്തപുരം, മലപ്പുറം, വയനാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 33 ഗ്രാമപഞ്ചായത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.

തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളില്‍ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും ആലപ്പുഴയില രണ്ട് നഗരസഭാ വാര്‍ഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ഓരോ വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പു നടന്നത്. 130 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

തെരഞ്ഞെടുപ്പ് നടന്ന 44 വാര്‍ഡുകളില്‍ 23 എണ്ണം എല്‍.ഡി.എഫിന്റെയും 14 എണ്ണം യു.ഡി.എഫിന്റെയും നാലെണ്ണം ബി.ജെ.പിയുടെയും സിറ്റിങ് സീറ്റുകളാണ്.