കോഴിക്കോട്: കേരളത്തെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കേരളം സിറിയയെ പോലെ ആയെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.
ഹലാല്‍ വിവാദത്തിന്റെ മറവില്‍ കേരളത്തെ മതപരമായി വേര്‍തിരിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹലാല്‍ വിവാദം ഉണ്ടായപ്പോള്‍ കേരളത്തില്‍ ഹലാല്‍ ഹോട്ടലുകള്‍ വര്‍ധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇതാദ്യമായല്ല കേരളത്തെ ബി.ജെ.പി നേതാക്കള്‍ അധിക്ഷേപിക്കുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സൊമാലിയയോട് താരതമ്യപ്പെടുത്തിയിരുന്നു. 2016 ലായിരുന്നു ഇത്.
അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മോദിയെ ന്യായീകരിക്കുകയായിരുന്നു ചെയ്തിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kerala like Syria K Surendran BJP