ബ്രിട്ടീഷ് കാലം മുതൽ ഇന്ത്യ തുടർന്ന് വന്ന ഒരു പ്രാകൃത നിയമത്തിന് അറുതി വന്നിരിക്കുകയാണ്. സ്വകാര്യത മൗലികാവകാശമാണെന്നു ഭരണഘടന ഉറപ്പ് നൽകിയിരുന്ന രാജ്യത്ത് ഇതുവരെ സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യമോ സ്വകാര്യതയോ ഉണ്ടായിരുന്നില്ല. ഒടുവിൽ ആ സ്ഥിതി വിശേഷത്തിന് മാറ്റം സംഭവിക്കുകയാണ്
ഇനി മുതൽ സ്വവർഗ്ഗലൈംഗികത കുറ്റാകാരമാക്കിയിരുന്ന സെക്ഷൻ 377 ഓർമ്മ മാത്രം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ചരിത്ര വിധിയിലൂടെ ഇന്ത്യയിൽ നിലനിന്നിരുന്ന ഒരു വലിയ ലിംഗ അസമത്വത്തിന് വിരാമമിട്ടു.