| Sunday, 29th December 2019, 3:59 pm

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭ; പ്രത്യേക സമ്മേളനം ചൊവ്വാഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരള നിയമസഭ. ഇതിനായി ഡിസംബര്‍ 31 ചൊവ്വാഴ്ച നിയമസഭയുടെ പ്രത്യേകമ്മേളനം ചേരും. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പട്ടികജാതി-പട്ടികവര്‍ഗ സംവരണം 10 വര്‍ഷം കൂടി നീട്ടുന്നതിനുള്ള അംഗീകാരം നല്‍കലും ഈ സമ്മേളനത്തില്‍ ഉണ്ടാകും. ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഒഴിവാക്കിയതിനെതിരായ പ്രമേയവും നിയമസഭയില്‍ അവതരിപ്പിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കണ്ടേക്കും. നിയമസഭ പ്രമേയം പാസാക്കിയ ശേഷമായിരിക്കും ഇത്.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന് ഭാവി പരിപാടികള്‍ക്ക് നിശ്ചയിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സര്‍വകക്ഷിയോഗം ചുമതലപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിപക്ഷം എതിര്‍പ്പ് രേഖപ്പെടുത്തി. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ പരിധി വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സര്‍വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചിരുന്നു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് ബി.ജെ.പി നേതാക്കളായ പദ്മകുമാറും എം.എസ് കുമാറും പ്രതിഷേധിച്ചിറങ്ങിയത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more