| Friday, 8th January 2021, 10:22 am

കേന്ദ്ര ഏജന്‍സികള്‍ക്കും കേന്ദ്രത്തിനുമെതിരെ ഗവര്‍ണറുടെ വിമര്‍ശനം; കാര്‍ഷിക നിയമം രാജ്യത്തെ ചെറുത്തുനില്‍പ്പെന്നും നയപ്രഖ്യാപന പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നയപ്രഖ്യാപനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള വിമര്‍ശനം വായിച്ച് ഗവര്‍ണര്‍. കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ തടസ്സം നില്‍ക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം നേരിടാനുള്ള കേന്ദ്ര സഹായം പോരെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

കാര്‍ഷിക നിയമഭേദഗതിക്കതിരായ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമഭേദഗതി കുത്തകകളെ സഹായിക്കുന്നതാണ്. കാര്‍ഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാക്കും. താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്നും കര്‍ഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരാണിതെന്നും ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണികിടക്കാതിരിക്കാന്‍ സര്‍ക്കാരിനായെന്നും നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ പറഞ്ഞിരുന്നു.

അതേസമയം ബജറ്റ് സമ്മേളനത്തിലെ ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.

ഡോളര്‍ കടത്തു കേസില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവെച്ച് പുറത്ത് പോവണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇറങ്ങി പോയത്.

ഭരണഘടനാപരമായ ദൗത്യമാണ് താന്‍ നിര്‍വഹിക്കുന്നതെന്നും പ്രസംഗം നടത്താന്‍ അനുവദിക്കണമെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ സഭ ബഹിഷ്‌കരിച്ച പ്രതപക്ഷം സഭയ്ക്ക് പുറത്ത് നിന്ന് പ്രതിഷേധിക്കുകയാണ്. പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്രതിപക്ഷത്തിനൊപ്പം പി.സി ജോര്‍ജും സഭയില്‍ നിന്ന് പ്രതിഷേധിച്ചിറങ്ങിപോയി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala legislative assembly updates governor reads Policy Statement Speech

We use cookies to give you the best possible experience. Learn more