Kerala News
കര്‍ണാടകയിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ ജെ.ഡി.എസ് നേതാക്കളായ കെ. കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 30, 05:06 pm
Saturday, 30th March 2024, 10:36 pm

ബെംഗളൂരു: കര്‍ണാടകയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പോസ്റ്റില്‍ എല്‍.ഡി.എഫ് മന്ത്രിയും നേതാക്കളും. ജെ.ഡി.എസിന്റെ സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി. തോമസിന്റെയും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്.

ദേശീയ തലത്തില്‍ ജെ.ഡി.എസ് എൻ.ഡി.എക്കൊപ്പമാണെങ്കിലും കേരളത്തില്‍ എല്‍.ഡി.എഫ് മുന്നണിക്കൊപ്പമാണ് പാര്‍ട്ടി. ബെംഗളൂരു റൂറലില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ദേവഗൗഡയുടെ മരുമകന്‍ ഡോ. മഞ്ജുനാഥയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററിലാണ് കേരളത്തിലെ നേതാക്കളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്.

ജെ.ഡി.എസിന്റെ സേവാദള്‍ നേതാവ് ബസവരാജാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. കര്‍ണാടകയില്‍ വ്യാഴാഴ്ച നടന്ന പരിപാടിയുടെ പോസ്റ്ററിലാണ് നേതാക്കളുടെ ചിത്രം ഉണ്ടായിരുന്നത്.

എന്നാല്‍ പരിപാടി നടന്ന സ്റ്റേജിലുള്ള പോസ്റ്ററില്‍ നേതാക്കളുടെ ചിത്രം ഉണ്ടായിരുന്നില്ല. ഇത് സേവാദള്‍ ഇറക്കിയ പോസ്റ്ററാണെന്നും പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് ബി.ജെ.പി വിഷയത്തോട് പ്രതികരിച്ചത്.

Content Highlight: kerala ldf minister k krishnankutty and jds leaders photos in bjp poster in bengaluru karnataka