പൂഞ്ഞാര്‍ പള്ളിയുടെ മുന്നില്‍ വച്ച് ഉരുള്‍പൊട്ടി വെള്ളം വന്ന് വണ്ടി നിന്നു പോയതാണെന്ന് കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞ ജയദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സസ്‌പെന്‍ഷന്‍ നടപടിയെ പരിഹസിക്കുകയാണ് ചെയ്യുന്നത്.
വീട്ടുകാര്യങ്ങള്‍ നോക്കി ടി.എസ് നമ്പര്‍ 50 ല്‍ (കള്ള് ഷാപ്പ് നമ്പര്‍) പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്ത പങ്കുവച്ച് ഇയാള്‍ പറയുന്നത്.
‘എന്നെ സസ്പെന്‍ഡ് ചെയ്ത കെ.എസ്.ആര്‍.ടി.സിയിലെ കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക,’ എന്നാണ് മറ്റൊരു പോസ്റ്റില്‍ ഇയാളുടെ പ്രതികരണം.
ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അദ്ദേഹം അച്ഛന്റെ മുടിവെട്ടി കൊടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഐ.എന്‍.ടി.യു.സി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപ് നേരത്തെയും നിരവധി സസ്പെന്‍ഷന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വീട്ടില്‍ കയറി ഒരാളെ വെടിവെച്ചതിനും ജയദീപ് സസ്പെന്‍ഷന്‍ വാങ്ങിയിട്ടുണ്ട്.