ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്, നിങ്ങള്‍ ഉടന്‍ ഇടപെടണം; കര്‍ണാടകം അതിര്‍ത്തി അടച്ച വിഷയത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
Kerala News
ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്, നിങ്ങള്‍ ഉടന്‍ ഇടപെടണം; കര്‍ണാടകം അതിര്‍ത്തി അടച്ച വിഷയത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st April 2020, 9:56 pm

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി കര്‍ണാടകം അടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹൈക്കോടതി. റോഡുകള്‍ അടിയന്തരമായി തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ സമവായത്തിലെത്താനായില്ല.

അതിര്‍ത്തി അടച്ച സംഭവം മനുഷ്യത്വരഹിതമാണെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. മറ്റ് രോഗങ്ങള്‍ കാരണം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കാസര്‍ഗോഡ് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക എ.ജി ഹൈക്കോടതിയില്‍ പറഞ്ഞു. കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ല. രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കര്‍ണാടകം കോടതിയില്‍ നിലപാടെടുത്തു.

എന്നാല്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ ഉള്ള പ്രശ്‌നമല്ല ഇതെന്നും മാലികാവകാശലംഘനം വരുമ്പോള്‍ കോടതിക്ക് ഇടപെടാന്‍ അവകാശം ഉണ്ടെന്നും കേരളം കോടതിയില്‍ വ്യക്തമാക്കി.

WATCH THIS VIDEO: