ആലപ്പുഴ: കേരള ജനപക്ഷം(സെക്കുലര്‍) നേതാവ് പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും എസ് ഭാസ്‌കരപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭാസ്‌കരപിള്ളയാണ് കേരള ജനപക്ഷം(സെക്കുലര്‍) പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍.
2021 മാര്‍ച്ച് ഏഴിന് പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി പിളര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ഇ കെ ഹസന്‍കുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കിയാണ് പിളര്‍ന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിച്ചത്.
ദളിത്, ഈഴവ, ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും നിലപാടില്ലാത്ത രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന പി. സി ജോര്‍ജിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പുതിയ കമ്മിറ്റിയുണ്ടാക്കിയത്.
കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി നിലവിലെ മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി പാമങ്ങാടനെയും ചെയര്‍മാനായി പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്ന ജയന്‍ മമ്പറത്തെയും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഖാദര്‍ മാസ്റ്ററെയും ജനറല്‍ സെക്രട്ടറിയായി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എസ് എം കെ മുഹമ്മദലിയെയും തെരഞ്ഞെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക