| Saturday, 12th March 2022, 1:52 pm

ഇനി ലക്ഷ്യം കേരളവും തമിഴ്‌നാടും;ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉന്നമിട്ട് ആം ആദ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പഞ്ചാബിലെ വിജയം ആം ആദ്മിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ അപ്രസക്തമാക്കിക്കൊണ്ടാണ് ആം ആദ്മി പഞ്ചാബില്‍ ജയിച്ചുകയറിയത്. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആം ആദ്മി പാര്‍ട്ടി യുടെ നീക്കം.

കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അംഗത്വ യജ്ഞം ആരംഭിക്കുമെന്ന് മുതിര്‍ന്ന എ.എ.പി നേതാവ് സോമനാഥ് ഭാരതിപറഞ്ഞു.

‘പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം, ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തില്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് അഭൂതപൂര്‍വമായ പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്,’ ഭാരതി പറഞ്ഞു.

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എ.എ.പിക്ക് യൂണിറ്റുകളുണ്ട്.

ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018ല്‍ കര്‍ണാടക, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.

ജനങ്ങളുടെ മാനസികാവസ്ഥയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഞങ്ങളുടെ ടീമുകള്‍ക്ക് ലഭിക്കുന്ന പ്രതികരണവും കണക്കിലെടുത്ത്, മേഖലയിലുടനീളം അംഗത്വ ക്യാമ്പെയ്‌നുകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ പ്രാദേശിക ടീമുകളായിരിക്കും മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുകയെന്ന് ഭാരതി പറഞ്ഞു.

പാര്‍ട്ടിയുടെ പ്രാദേശിക ടീമുകളായിരിക്കും മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുകയെന്നും
തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഈ പ്രചാരണങ്ങള്‍ സജീവമായി വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ആം ആദ്മിക്ക് യൂണിറ്റുകളുണ്ട്.

ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018ല്‍ കര്‍ണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.

Content Highlights: Kerala is the new aim of AAP

We use cookies to give you the best possible experience. Learn more