| Saturday, 28th October 2017, 7:21 am

ഐ.എസ് ബന്ധം; സിറിയയില്‍ കൊല്ലപ്പെട്ട അഞ്ച് മലയാളികളുടെ ചിത്രം പുറത്ത്; മരിച്ചവരില്‍ ഉപ്പയും മകനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്‌ലാമിക് സറ്റേറ്റില്‍ പ്രവര്‍ത്തിക്കാന്‍ സിറിയയിലേക്ക് പോയി കൊല്ലപ്പെട്ട അഞ്ച് കണ്ണൂര്‍ സ്വദേശികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഉപ്പയും മകനുമുള്‍പ്പെടെ അഞ്ച് പേരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഐ.എസില്‍ ചേരാന്‍പോയ 15 മലയാളികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. എന്നാല്‍ പലരുടെയും മരണം സ്ഥിരീകരിച്ചിട്ടില്ല.


Also Read: പാര്‍ട്ടിയെ തള്ളിപ്പറഞ്ഞെങ്കിലും സിന്ധുവിനെ പാര്‍ട്ടി കൈവിട്ടില്ല; സിന്ധു ജോയിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കികൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്


കണ്ണൂര്‍ പള്ളിക്കുന്ന് ചാലാട് ഷഹനാസ് (25), വളപട്ടണം മൂപ്പന്‍പാറയിലെ റിഷാല്‍ (30), പാപ്പിനിശ്ശേരിയിലെ പഴഞ്ചിറപ്പള്ളിയിലെ ഷമീര്‍ (45), മകന്‍ സല്‍മാന്‍ (20) ചക്കരക്കല്‍ കമാല്‍പ്പീടികയിലെ മുഹമ്മദ് ഷാജില്‍ (25) എന്നിവരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്.

കഴിഞ്ഞദിവസം കണ്ണൂരില്‍ ഐ.എസ് ബന്ധമുള്ള അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രധാനിയായ യു.കെ ഹംസയില്‍നിന്ന് പലരെയും കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിറിയയില്‍ ഐ.എസിനുവേണ്ടി പലയാളുകളും ഇപ്പോഴും പോരാടുന്നതായും സംശയമുണ്ട്.

ഹംസയുടെ അറിവോടെയാണ് ഇവരില്‍ പലരും ഐ.എസുമായി ബന്ധപ്പെടുന്നതെന്നാണ് വിവരം. ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യ പരിശീലകനാണെന്ന് കഴിഞ്ഞദിവസം പോലീസ് പറഞ്ഞിരുന്നു. കണ്ണൂര്‍, കാസര്‍കോട് മേഖലയില്‍ കൂടുതല്‍പേര്‍ ഐ.എസില്‍ ചേരാന്‍ നീക്കം നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


Dont Miss: തേമസ് ചാണ്ടിയുമായി സി.പി.ഐ.എമ്മിന് അവിശുദ്ധ കൂട്ടുകെട്ടാണ് ഉള്ളത്;എ.എ.ജിയെ ഒഴിവാക്കിയത് ഇതിന് തെളിവാണെന്നും കുമ്മനം രാജശേഖരന്‍


കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റിലായ തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ, തലശ്ശേരി കോര്‍ട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാന്‍, മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്ലാജ്, ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുള്‍റസാഖ്, മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് എന്നിവര്‍ റിമാന്‍ഡിലാണ്.

We use cookies to give you the best possible experience. Learn more