| Sunday, 5th December 2021, 3:37 pm

കേരളം നിക്ഷേപക സൗഹൃദം; അല്ലെങ്കില്‍ ഞാന്‍ ഇന്‍വെസ്റ്റ് ചെയ്യില്ലല്ലോ? എം.എ. യൂസഫലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളമൊരു നിക്ഷേപക സൗഹൃദ സംസ്ഥാനമാണെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. അതുകൊണ്ടാണ് താന്‍ കേരളത്തില്‍ ഇന്‍വെസ്റ്റ് ചെയ്തതെന്നും യൂസഫലി പറഞ്ഞു.

കേരളത്തിലെ ആളുകള്‍ക്ക് ജോലി കൊടുക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും 25000 ഓളമാളുകള്‍ക്ക് ജോലി കൊടുക്കാനാണ് ഉദേശിക്കുന്നതെന്നും യൂസഫലി പറഞ്ഞു.

തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനം ഈ മാസം മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍ പരിപാടിയില്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കാന്‍ പദ്ധിതിയുണ്ടെന്ന് യൂസഫലി പറഞ്ഞു. കേരളത്തില്‍ പണം നിക്ഷേപിക്കുന്നതില്‍ ഭയമില്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പുതിയ സംരഭങ്ങള്‍ തുടങ്ങുമ്പോഴുള്ള സംതൃപ്തി മറ്റെവിടെ തുടങ്ങിയാലും ലഭിക്കാറില്ലെന്നും യൂസഫലി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിക്കുന്നതും എക്കണോമിക് ഫ്രെണ്ട്‌ലി ആയിട്ടുള്ള പദ്ധതികളാണെന്നും എല്ലാ സംസ്ഥാനങ്ങളും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നുണ്ടെന്നും അതില്‍ കേരളം ഒട്ടും പുറകിലല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kerala Investor Friendly; Or should I not invest? M.A. Yusufali

We use cookies to give you the best possible experience. Learn more