അരുണാചല്‍ പ്രദേശിനെ 2-0 ന് തോല്‍പ്പിച്ചുകൊണ്ട് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
35 മിനിറ്റില്‍ മുഹമ്മദ് ക്രോസില്‍ മുഹമ്മദ് ആഷിക് ഒരു ഹെഡ്ഡറിലൂടെ കേരളത്തെ മുന്നിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കളി ആരംഭിച്ചതോടെ അര്‍ജുന്‍ വി അടുത്ത ഗോളും അടിച്ചു കേരളത്തെ വീണ്ടും മുന്നില്‍ എത്തിച്ചു.
ഗ്രൂപ്പ് എയില്‍ രണ്ട് ഗോളിന് അസമിനെ തോല്‍പ്പിച്ചുകൊണ്ട് സര്‍വീസസ് ക്വാട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. നിലവില്‍ നാലു മത്സരങ്ങളില്‍ നിന്നും ഒമ്പത് പോയിന്റുമായി സര്‍വീസസ് ആണ് പട്ടികയില്‍ മുന്നിലുള്ളത്. കേരളത്തിന് ഏഴു പോയിന്റുകളാണുള്ളത്. കേരളത്തിന് തൊട്ടുമുകളില്‍ ഏഴ് പോയിന്റോടെ ഗോവയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ആറ് പോയിന്റ് നേടിയാണ് അസം നാലാം സ്ഥാനത്ത് എത്തിയത്.
എന്നാല്‍ നാലു മത്സരങ്ങളില്‍ നിന്നും വെറും ഒരു പോയിന്റ് മാത്രം സ്വന്തമാക്കിയാണ് അരുണാചല്‍ പ്രദേശ് പുറത്തായത്.
ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയം സ്വന്തമാക്കി മണിപ്പൂര്‍ ഒന്നാം സ്ഥാനത്തുണ്ട്. ഏഴ് പോയിന്റാണ് മണിപ്പൂരിന് ഉള്ളത്. തൊട്ടു പുറകെ രണ്ടാം സ്ഥാനത്ത് മിസോറാം ഒരു മത്സരം വിജയിച്ച നാല് പോയിന്റുമായി ഉണ്ട്.
എന്നാല്‍ ബിയില്‍ ആറാം സ്ഥാനത്ത് കര്‍ണാടകയാണ്. മത്സരിച്ച മൂന്നു കളികളും തോല്‍വി ഏറ്റുവാങ്ങിയാണ് കര്‍ണാടക പുറത്തായത്. ഗ്രൂപ്പ് എയില്‍ കേരളത്തിന് ഇനി മാര്‍ച്ച് ഒന്നിന് സര്‍വീസസിനോടാണ് അടുത്ത മത്സരം. ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Kerala In Quarter Final Of Santhosh Trophy