കോഴിക്കോട്: കൊവിഡ് കാലത്ത് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം കണ്ട് അദ്ദേഹത്തോടുള്ള ഇഷ്ടക്കേട് മാറിയെന്ന് വീട്ടമ്മ. മാതൃഭൂമി ന്യൂസിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ കിച്ചന്‍ എന്ന പരിപാടിയിലാണ് വീട്ടമ്മയുടെ തുറന്നുപറച്ചില്‍.
വീട്ടമ്മയുടെ വാക്കുകള്‍
എനിക്ക് സത്യം പറഞ്ഞാല്‍ പിണറായി സഖാവിനോട് വലിയ താല്‍പ്പര്യം ഒന്നുമില്ലായിരുന്നു. പക്ഷെ ഇപ്പോ എനിക്ക് ഭയങ്കര ഇഷ്ടാണ്. കാര്യമെന്താണെന്ന് പറഞ്ഞാല്‍ ഈ കൊവിഡ്. അന്നേരം വൈകീട്ട് വരുന്ന വാര്‍ത്തസമ്മേളനമുണ്ടല്ലോ, അതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയ സമയത്ത്…. ആ മനുഷ്യന്റെ ഗര്‍വ്വായിരുന്നു എനിക്കിഷ്ടമില്ലാതിരുന്നത്. പക്ഷെ ഇപ്പോള്‍ ആ ഗര്‍വുള്ള മനുഷ്യന്റെ മനസ് എന്താണെന്ന് മനസിലായി.
ഞാന്‍ മനസിലാക്കിയിടത്തോളം ഓരോ ജീവജാലങ്ങളെ ഒരു മുഖ്യമന്ത്രി കരുതലിലാക്കുന്നത് ഭയങ്കര ഒരു ഫീലിംഗായിപ്പോയി, എന്നായിരുന്നു വീട്ടമ്മ പറഞ്ഞത്.
ഈ സര്‍ക്കാരിന്റെ കാലത്തുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അടുക്കളകളില്‍ ചര്‍ച്ചയല്ലെന്നും അവര്‍ പറഞ്ഞു. ശബരിമല പ്രശ്‌നം സംബന്ധിച്ച ചോദ്യത്തിന് ഞാനുമൊരു ഭക്തയാണ്, പക്ഷെ ഭക്തി പുഴുങ്ങി തിന്നാല്‍ വിശപ്പ് മാറില്ലല്ലോ എന്നായിരുന്നു വീട്ടമ്മയുടെ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക