പിണറായി വിജയനെ ചുവന്ന നിറത്തിലുള്ള ക്രിസ്തീയ സഭാ വസ്ത്രം ധരിച്ച രീതിയില്‍ ചിത്രീകരിക്കുന്നതാണ് ശശി ഫോര്‍വേര്‍ഡ് ചെയ്ത ചിത്രം.
ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത ദല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരനെ പുറത്താക്കി. കേരള ഹൗസില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശശിയെയാണ് പുറത്താക്കിയത്.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് നര്‍മ്മ കലര്‍ന്ന പോസ്റ്റും ചിത്രവും ശശി വാട്‌സ്ആപ്പ് വഴി ഷെയര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
സോഷ്യല്‍ മീഡിയകളില്‍ നിന്നു ലഭിച്ച പിണറായിയുടെ നേട്ടങ്ങള്‍ ഒറ്റ നോട്ടത്തില്‍ എന്ന തലക്കെട്ടിലുള്ള ഒരു പോസ്റ്റും “”കേരളത്തിലെ പുതിയ സഭയും അതിന്റെ അധ്യക്ഷനും മാര്‍ പിണോറിയോസ് ബ്രണ്ണന്‍ തിരുമേനി”” എന്ന ചിത്രവും ശശി ഷെയര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്.
പിണറായി വിജയനെ ചുവന്ന നിറത്തിലുള്ള ക്രിസ്തീയ സഭാ വസ്ത്രം ധരിച്ച രീതിയില്‍ ചിത്രീകരിക്കുന്നതാണ് ശശി ഫോര്‍വേര്‍ഡ് ചെയ്ത ചിത്രം.
പിണറായിയുടെ നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ എന്ന പോസ്റ്റില്‍ പെന്‍ഷന്‍ ഒറ്റത്തവണയായി, സരിതയെ കാണാതായി, അച്ചുമ്മാമ മിണ്ടാതെയായി, കെ.എം. മാണി പരിശുദ്ധനായി, ന്യായീകരണം പതിവായി, ട്രോളുകള്‍ കുറ്റകരമായി, ഇരട്ടച്ചങ്ക് ഇരട്ടത്താപ്പായി തുടങ്ങിയ കാര്യങ്ങളാണ് പരാമര്‍ശിക്കുന്നത്.