| Saturday, 25th April 2020, 6:25 pm

കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് ക്വറന്റൈന്‍ സൗകര്യം നല്‍കാനാവില്ല; കേരള ഹൗസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് ക്വറന്റൈന്‍ സൗകര്യം നല്‍കാനാവില്ലെന്ന് അറിയിച്ച് കേരള ഹൗസ്. ജീവനക്കാരുടെ അപര്യാപ്തത ഉള്ളതിനാലാണ് അഭ്യര്‍ത്ഥന നടപ്പാക്കാന്‍ കഴിയാത്തതെന്നും അറിയിച്ചു.

പ്രായമായവരും കുഞ്ഞുങ്ങളും വീടുകളിലുള്ള നഴ്‌സുമാര്‍ക്ക് ക്വറന്റൈനില്‍ കഴിയാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്ന് നഴ്‌സിംഗ് സംഘടനയായ ഇന്ത്യന്‍ പ്രഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ കേരള ഹൗസ് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നടപ്പിലാക്കാനാവശ്യമായ ജീവനക്കാരുടെ കുറവാണ് കേരള ഹൗസിന് മുമ്പിലുള്ളതെന്നാണ് അറിയിച്ചത്.

കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേര്‍ക്ക് രോഗം ഭേദമായി. കേരളത്തില്‍ ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.

അതേസമയം കോഴിക്കോട് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് സംശയത്തിന്‍മേലാണ് നടപടി.

നൂറിലേറെ പേരെയാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. സാമൂഹ്യക്ഷേമ ഓഫീസറും സി.ഐയും സന്നദ്ധപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.

ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് സംശയിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more