ന്യൂദല്‍ഹി: കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന മലയാളി നേഴ്‌സുമാര്‍ക്ക് ക്വറന്റൈന്‍ സൗകര്യം നല്‍കാനാവില്ലെന്ന് അറിയിച്ച് കേരള ഹൗസ്. ജീവനക്കാരുടെ അപര്യാപ്തത ഉള്ളതിനാലാണ് അഭ്യര്‍ത്ഥന നടപ്പാക്കാന്‍ കഴിയാത്തതെന്നും അറിയിച്ചു.
പ്രായമായവരും കുഞ്ഞുങ്ങളും വീടുകളിലുള്ള നഴ്‌സുമാര്‍ക്ക് ക്വറന്റൈനില്‍ കഴിയാനുള്ള സൗകര്യം ഒരുക്കി നല്‍കണമെന്ന് നഴ്‌സിംഗ് സംഘടനയായ ഇന്ത്യന്‍ പ്രഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ കേരള ഹൗസ് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം നടപ്പിലാക്കാനാവശ്യമായ ജീവനക്കാരുടെ കുറവാണ് കേരള ഹൗസിന് മുമ്പിലുള്ളതെന്നാണ് അറിയിച്ചത്.
കേരളത്തില്‍ ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 7 പേര്‍ക്ക് രോഗം ഭേദമായി. കേരളത്തില്‍ ഇതുവരെ 457 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 116 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ചവരിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്.