കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളിക്കെട്ടില്‍ കോര്‍പ്പറേഷനെതിരെ അതിരൂക്ഷവിമര്‍ശവുമായി ഹൈക്കോടതി. എന്തിനാണ് ഇങ്ങനെയൊരു കോര്‍പ്പറേഷനെന്നും കോര്‍പ്പറേഷന്‍ പിരിച്ചുവിടണമെന്നുമായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം.
സര്‍ക്കാര്‍ അതിന്റെ അധികാരം ഉപയോഗിക്കണം. എന്തിനാണ് ഇങ്ങനെയൊരു കോര്‍പ്പറേഷന്‍. കോര്‍പ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണ്.
കൊച്ചിയിലെ ചെളികള്‍ നീക്കാന്‍ കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു. എന്നിട്ടും എന്താണ് സംഭവിക്കുന്നത്. സര്‍ക്കാര്‍ വിശദീകരണം നല്‍കിയേ തീരൂവെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എജിയോട് ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ഇങ്ങനെയൊരു കോര്‍പ്പറേഷന്റെ ആവശ്യമില്ല. നഗരത്തിലെ പ്രധാന ഓടകള്‍ വൃത്തിയാക്കുന്നതിലും ഓടകള്‍ പരിപാലിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം കൊച്ചിയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരി മേയര്‍ സൗമിനി ജെയ്ന്‍ രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ട് പ്രശ്നത്തില്‍ കോര്‍പ്പറേഷനെ പഴിക്കുന്നതില്‍ അര്‍ഥം ഇല്ലെന്നും നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നുവെന്നുമാണ് മേയര്‍ കുറ്റപ്പെടുത്തിയത്.
ഇപ്പോള്‍ നഗരത്തില്‍ ഉള്ളത് പരിചയം ഇല്ലാത്ത ഉദ്യോഗസ്ഥര്‍ ആണ്. അതാണ് നഗരത്തെ വെള്ളത്തില്‍ മുക്കിയത്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് സ്വാഭാവികം മാത്രമാണ്. സര്‍ക്കാര്‍ ഇടപെട്ട് നടത്തിയപ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ ഇതിനായി നഗരസഭയുടെ തൊഴിലാളികളെയും ഉപകരണങ്ങളുമാണ് ഉപയോഗിച്ചതെന്നും മേയര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ