| Monday, 22nd January 2018, 7:18 pm

തൃശൂരിലെ പീസ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സലഫി പ്രഭാഷകന്‍ എം.എം അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. തൃശൂര്‍ ജില്ലയിലെ മതിലകത്ത് പ്രവര്‍ത്തിക്കുന്ന പീസ് സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവാണ് ഹൈക്കോടതി തടഞ്ഞത്. ക്രിമിനല്‍ കേസിന്റെ പേരിലാണ് സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടതെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.


Also Read: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കൂട്ടായ്മ സംഘടിപ്പിച്ചു


മതിലകം പീസ് സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീസ് ഫൗണ്ടേഷന്റെ കീഴിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഫൗണ്ടേഷനു കീഴില്‍ പത്തിലേറെ സ്‌കൂളുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.


Don”t Miss: ‘താങ്കളുടെ സൗഹൃദം, അത് ഭയങ്കര സംഭവമാണ്, എങ്ങനെ സാധിക്കുന്നു?’ ഈ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ മോദിയോട് ടൈംസ് നൗവും സീന്യൂസും ചോദിച്ചത്


മതനിരപേക്ഷ സിലബസ് അല്ല പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പീസ് ഇന്റര്‍നാഷണലിന്റെ കൊച്ചിയിലെ സ്‌കൂള്‍ പൂട്ടാന്‍ നേരത്തേ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂരിലെ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

We use cookies to give you the best possible experience. Learn more