കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആചാരചടങ്ങായ കാല്‍ കഴുകിച്ചൂട്ട് തുടരാമെന്ന് ഹൈക്കോടതി. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്‌കാരമെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് വിധിയില്‍ പറയുന്നു.
മതവിശ്വാസങ്ങള്‍ക്ക് ഭരണഘടന സംരക്ഷണം ഉണ്ടെന്നും ഭക്തര്‍ ബ്രാഹ്‌മണരുടെ കാല്‍കഴുകുന്നു എന്ന രീതിയില്‍ കഴിഞ്ഞ മാസം വന്ന വാര്‍ത്ത തെറ്റാണെന്ന് കണ്ടെത്തിയെന്നും കോടതി പറഞ്ഞു.
പന്ത്രണ്ട് നമസ്‌കാരത്തെ സമാരാധന എന്ന് പുനര്‍നാമകരണം ചെയ്ത കൊച്ചിന്‍ ദേവസ്വം ചെയ്ത കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.