സര്‍ക്കാര്‍ ഭേദഗതി തള്ളി; സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പനയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി
Kerala News
സര്‍ക്കാര്‍ ഭേദഗതി തള്ളി; സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പനയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th December 2020, 9:17 pm

കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്കുണ്ടായിരുന്ന വിലക്ക് നീക്കി ഹൈക്കോടതി. നാഗാലാന്‍ഡ് ലോട്ടറി വില്‍പനയ്ക്കാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ ഉമസ്ഥതയിലുള്ള സ്ഥാപനമായ ഫ്യൂച്ചര്‍ ഗെയ്മിംഗ് സൊല്യൂഷന്‍സ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.

ലോട്ടറി വില്‍പനയിലും മാര്‍ക്കറ്റിങ്ങിലും സര്‍ക്കാര്‍ ഇടപെടരുതെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചാണ് ലോട്ടറി വില്‍ക്കുന്നത്, ഈ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി പറഞ്ഞു.

കേരളം സമ്പൂര്‍ണ ലോട്ടറി നിരോധിത മേഖലയാണെങ്കില്‍ മാത്രമേ ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അവകാശമുള്ളു എന്നും കോടതി പറഞ്ഞു.

എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയേക്കും.

നികുതി വെട്ടിച്ച് ലോട്ടറി വില്‍പ്പന നടത്തിയെന്നും ഫലപ്രഖ്യാപനത്തില്‍ തരിമറിയുണ്ടെന്നും കാണിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അന്യസംസ്ഥാന ലോട്ടറി നിരോധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala High court granted permission to sale Nagaland lottery in the state