കേരള വർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ ചെയർമാന്റെ വിജയം റദ്ദാക്കി ഹൈകോടതി
Kerala News
കേരള വർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ ചെയർമാന്റെ വിജയം റദ്ദാക്കി ഹൈകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th November 2023, 11:40 am

തൃശൂർ: കേരള വർമ കോളേജിലെ എസ്.എഫ്.ഐ ചെയർമാന്റെ വിജയം റദ്ദാക്കി ഹൈകോടതി. മാനദണ്ഡങ്ങൾ അനുസരിച്ച് വീണ്ടും വോട്ടെണ്ണൽ നടത്താൻ കോടതി ഉത്തരവിട്ടു.

കെ.എസ്.യു സ്ഥാനാർത്ഥിയായിരുന്ന ശ്രീക്കുട്ടൻ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ വിധി.

38 വർഷത്തിന് ശേഷമായിരുന്നു കേരള വർമ കോളേജിൽ കെ.എസ്.യു വിജയിക്കുന്നത്. ചെയർമാൻ സ്ഥാനത്തേക്ക് ഒരു വോട്ടിന് ശ്രീക്കുട്ടൻ വിജയിച്ചപ്പോൾ റീക്കൗണ്ടിങ് നടത്തി കോളേജ് അധികൃതർ എസ്.എഫ്.ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്തു വോട്ടിന് വിജയിയായി പ്രഖ്യാപിച്ചെന്നായിരുന്നു ആരോപണം.

അർധരാത്രി നടന്ന റീക്കൗണ്ടിങ്ങിനിടയിൽ രണ്ടുതവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിനിടയിൽ ബാലറ്റ് പേപ്പർ കേടു വരുത്തിയെന്നും ആദ്യം എണ്ണിയപ്പോൾ അസാധുവായി പ്രഖ്യാപിച്ച വോട്ടുകൾ സാധുവായി മാറിയെന്നമായിരുന്നു ഹരജിക്കാരന്റെ ആരോപണം.

നേരത്തെ ആദ്യം അസാധുവായ വോട്ടുകൾ ഫ്രീക്കൗണ്ടിങ്ങിൽ സാധുവായത് എങ്ങനെയെന്ന് ഹൈകോടതി ജസ്റ്റിസ് ടി.ആർ. രവി ചോദിച്ചിരുന്നു.

വീണ്ടും വോട്ടെണ്ണൽ നടത്തിയത് കോളേജ് മാനേജർ ആയ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ നിർദേശപ്രകാരമാണെന്നും ഇത്തരം ബാഹ്യ ഇടപെടൽ അനുവദനീയമല്ലെന്നും ഹരജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ മാത്യു കുഴൽനാടൻ കോടതിയിൽ അറിയിച്ചിരുന്നു.

Content Highlight: Kerala High Court cancelled victory of SFI Chairman in Kerala Varma College