ഇ.എഫ്.എല്‍ നിയമം ഹൈക്കോടതി ശരിവെച്ചു
Daily News
ഇ.എഫ്.എല്‍ നിയമം ഹൈക്കോടതി ശരിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th November 2014, 8:24 am

efl 1
കൊച്ചി:  സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന 2003 ലെ കേരള പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമം(ഇ.എഫ്.എല്‍) ഹൈക്കോടതി ശരിവെച്ചു. നിയമത്തിനെതിരെ തോട്ടം ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പരിസ്ഥിതി പ്രാധാന്യമേറിയ 45000ത്തോളം ഏക്കര്‍ ഭൂമിയില്‍ സര്‍ക്കാറിന് കീഴില്‍ കൊണ്ട് വരാനാണ് നിയമം പാസാക്കിയിരുന്നത്.

ആക്ടിംങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാര്‍ തീരുമാനം ശരി വെച്ചു കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന് നിയമ നിര്‍മാണത്തിന് അധികാരമില്ലെന്നും പാര്‍ലമെന്റിനാണ് അധികാരമുള്ളതെന്നും നഷ്ടപരിഹാരമില്ലാതെയുള്ള ഭൂമി ഏറ്റെടുക്കല്‍ അവകാശ ലംഘനം ആണെന്നുമാണ്  ഹര്‍ജിക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കാതെ തന്നെ വനഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഹൈക്കോടതി അംഗീകരിച്ചു. ഇതുമായി ബന്ധപെട്ട് 54 ഹര്‍ജികളായിരുന്നു കോടതി പരിഗണിച്ചിരുന്നത്. കാസര്‍ഗോഡ്, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഭൂമികളും ഏറ്റെടുത്തത്.